2015 ജൂലൈ 18, ശനിയാഴ്‌ച

ഒരു ഡെക്കാന്‍ കാഴ്ച്ച

വിശാല വിദൂരതയില്‍ നിന്ന് അനന്ത ചക്ര വാളത്തിലേക്കവര്‍ നടക്കുകയാണ്.ഒരമ്മയും കൊച്ചു മകളും.
 അമ്മയുടെ തലയില്‍ ഭാന്‍ടക്കെട്ട്..ഈശ്വരാഅടുത്തൊന്നും മനുഷ്യ ജീവികളില്ല.
എത്രയോ ഋതുക്കള്‍  നടന്നാലും അവര്‍ ലക്ഷ്യത്തില്‍ യെത്തുകയില്ല.
നടന്നു നടന്നു പോകുന്ന അവര്‍ക്ക്ഭാഹാന്ടം ഇറക്കിവെക്കാന്‍ ഒരു അത്താണി പോലുംഇല്ല...
ചുടു കാറ്റിന്റെ ഇരമ്പം നിലച്ചിട്ടില്ല...ഭീതിയുടെ കരിമ്പടം പുതക്കുന്ന പ്രകൃതിയുടെ ക്രൂരമായ തുറിച്ചു നോട്ടങ്ങള്‍ക്ക്‌ മുന്നില്‍  രണ്ടു നിരാലംബര്‍.
ചക്രവാള സീമക്ക് അപ്പുറത്ത് കണ്ണ് നട്ട് അരക്ഷിതത്വതിന്റെ ഇരുട്ട് വീഴ്ച്ചയില്‍
വേവലാതിപ്പെട്ട് നടക്കുന്ന അമ്മയെയും മകളേയും ഓടുന്ന വണ്ടിയില്‍ നിന്ന്
ഞാന്‍ ഇമ വെട്ടാതെ നോക്കി....
അകന്നകന്നു പോകുന്ന പ്രഹേളിക പോലെ..
ഹൃദയത്തിനുള്ളില്‍ കുത്തിക്കയറുന്ന നൊമ്പരം പോലെ എന്തോ ഒന്ന്.
വണ്ടി വേഗം കുറച്ചാണിപ്പോള്‍ ഓടുന്നത്...
ഗോതമ്പ് വയലുകള്‍ക്കപ്പുറം ഇരുട്ട് കാക്കുന്ന ഒറ്റപ്പെട്ട മന്തോപ്പുകള്‍.
അരുകൊലപ്പെട്ടവരുടെ ആത്മാവുകള്‍ പോലെ വേപ്പ്--പുളി

 മരങ്ങള്‍.
കൂടു തേടി പറന്നുപോകുന്ന ഒറ്റപ്പെട്ട വെള്ളില്‍ പറവകള്‍ അവര്‍ക്ക് തലക്കു
മുകളില്‍ ജീവന്റെ തുച്ഛ സാന്നിധ്യമായി അല്‍പ്പനേരം...
മങ്ങിതുടങ്ങിയ ആകാശ വിതാനത്തുനിന്നുംഒരു വിശുദ്ധ വെളിച്ചം പോലെ
മേഘ പാളികളില്‍ നിന്ന് തെന്നിമാറിയ സൂര്യന്റെ ഒറ്റക്കിരണം
ആ അമ്മയുടെയും മകളുടെയും വഴികളെ ഒരുമാത്ര നേരത്തേക്കെങ്കിലും
പ്രഭാപൂരിതമാക്കി..
തെല്ലിട കഴിഞ്ഞപ്പോള്‍ ആ അമ്മയുടെയും മകളുടെയും വിദൂരസാന്നിധ്യം
നിരാശാ ജനകമായ നിഴലായി കാഴ്ച്ചയെ കളിപ്പിച്ചുകൊണ്ടിരുന്നു..സന്ധ്യയുടെ
മങ്ങിയ വെളിച്ച വിന്യാസത്തില്‍ അവര്‍ അകലങ്ങളിലെവിടയോ ഒരു പൊട്ടുപോലെ അപ്രത്യക്ഷമാകുമ്പോള്‍ മനസ്സ് തേങ്ങുകയായിരുന്നു.......