2015, ജൂലൈ 18, ശനിയാഴ്‌ച

ഒരു ഡെക്കാന്‍ കാഴ്ച്ച

വിശാല വിദൂരതയില്‍ നിന്ന് അനന്ത ചക്ര വാളത്തിലേക്കവര്‍ നടക്കുകയാണ്.ഒരമ്മയും കൊച്ചു മകളും.
 അമ്മയുടെ തലയില്‍ ഭാന്‍ടക്കെട്ട്..ഈശ്വരാഅടുത്തൊന്നും മനുഷ്യ ജീവികളില്ല.
എത്രയോ ഋതുക്കള്‍  നടന്നാലും അവര്‍ ലക്ഷ്യത്തില്‍ യെത്തുകയില്ല.
നടന്നു നടന്നു പോകുന്ന അവര്‍ക്ക്ഭാഹാന്ടം ഇറക്കിവെക്കാന്‍ ഒരു അത്താണി പോലുംഇല്ല...
ചുടു കാറ്റിന്റെ ഇരമ്പം നിലച്ചിട്ടില്ല...ഭീതിയുടെ കരിമ്പടം പുതക്കുന്ന പ്രകൃതിയുടെ ക്രൂരമായ തുറിച്ചു നോട്ടങ്ങള്‍ക്ക്‌ മുന്നില്‍  രണ്ടു നിരാലംബര്‍.
ചക്രവാള സീമക്ക് അപ്പുറത്ത് കണ്ണ് നട്ട് അരക്ഷിതത്വതിന്റെ ഇരുട്ട് വീഴ്ച്ചയില്‍
വേവലാതിപ്പെട്ട് നടക്കുന്ന അമ്മയെയും മകളേയും ഓടുന്ന വണ്ടിയില്‍ നിന്ന്
ഞാന്‍ ഇമ വെട്ടാതെ നോക്കി....
അകന്നകന്നു പോകുന്ന പ്രഹേളിക പോലെ..
ഹൃദയത്തിനുള്ളില്‍ കുത്തിക്കയറുന്ന നൊമ്പരം പോലെ എന്തോ ഒന്ന്.
വണ്ടി വേഗം കുറച്ചാണിപ്പോള്‍ ഓടുന്നത്...
ഗോതമ്പ് വയലുകള്‍ക്കപ്പുറം ഇരുട്ട് കാക്കുന്ന ഒറ്റപ്പെട്ട മന്തോപ്പുകള്‍.
അരുകൊലപ്പെട്ടവരുടെ ആത്മാവുകള്‍ പോലെ വേപ്പ്--പുളി

 മരങ്ങള്‍.
കൂടു തേടി പറന്നുപോകുന്ന ഒറ്റപ്പെട്ട വെള്ളില്‍ പറവകള്‍ അവര്‍ക്ക് തലക്കു
മുകളില്‍ ജീവന്റെ തുച്ഛ സാന്നിധ്യമായി അല്‍പ്പനേരം...
മങ്ങിതുടങ്ങിയ ആകാശ വിതാനത്തുനിന്നുംഒരു വിശുദ്ധ വെളിച്ചം പോലെ
മേഘ പാളികളില്‍ നിന്ന് തെന്നിമാറിയ സൂര്യന്റെ ഒറ്റക്കിരണം
ആ അമ്മയുടെയും മകളുടെയും വഴികളെ ഒരുമാത്ര നേരത്തേക്കെങ്കിലും
പ്രഭാപൂരിതമാക്കി..
തെല്ലിട കഴിഞ്ഞപ്പോള്‍ ആ അമ്മയുടെയും മകളുടെയും വിദൂരസാന്നിധ്യം
നിരാശാ ജനകമായ നിഴലായി കാഴ്ച്ചയെ കളിപ്പിച്ചുകൊണ്ടിരുന്നു..സന്ധ്യയുടെ
മങ്ങിയ വെളിച്ച വിന്യാസത്തില്‍ അവര്‍ അകലങ്ങളിലെവിടയോ ഒരു പൊട്ടുപോലെ അപ്രത്യക്ഷമാകുമ്പോള്‍ മനസ്സ് തേങ്ങുകയായിരുന്നു.......


2015, ജൂൺ 11, വ്യാഴാഴ്‌ച

എന്റെ ആദ്യ കാല യാത്രകള്‍

അച്ഛന്‍ദക്ഷിണ റെയില്‍വേയില്‍ ചീഫ് ട്രാവല്ലിംഗ് ടിക്കറ്റ്‌ ഇന്‍സ്പെക്ടര്‍ ആയിരുന്നു.അതുകൊണ്ട് തന്നെ എന്റെ ആദ്യ കാലയാത്രകളില്‍അച്ഛനുള്ള പങ്ക് മറക്കാനാവാത്തതാണ്.വേനലവധിക്കാലങ്ങളില്‍അച്ഛനോടൊപ്പം ചെയ്ത ആ യാത്രകള്‍എന്റെ ഓര്‍മകളില്‍ഇന്നും നിറഞ്ഞു നില്‍ക്കുന്നു.ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാനമായ ബ്ലൂ മൌണ്ടന്‍ എക്സ്പ്രസ്സില്‍ ഊട്ടിയിലെക്കുനടത്തിയ അവിസ്മരണീയമായ യാത്രയായിരുന്നു ആദ്യത്തേത്.
പിന്നെ ഇടക്കൊക്കെ  ഒരു മദ്രാസ് യാത്ര.മദ്രാസിലെ(ചെന്നൈ)  മൂര്‍ മാര്കെട്ടും മറീനാബീച്ചുംഇന്നും ഓര്‍മയില്‍ ഉണ്ട്.കൊടുംകാറ്റില്‍ പെട്ട്ബീച്ചിലെ പൂഴിതട്ടിലേക്ക് അടിച്ചു കയറിപ്പോയകൂറ്റന്‍ കപ്പലിന്‍റെ സാമീപ്യ ദര്‍ശനം
അക്കാലത്തു എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു.ഒന്‍പതാം വയസ്സിലായിരുന്നു അത്.
           പിന്നീട് അച്ഛനോടൊപ്പംപോയത് ഭോപ്പാലിലെ ഒരു ബന്ധു വീട്ടിലേക്കായിരുന്നു.മങ്ങാക്കാലമായിരുന്നതിനാല്‍ ഒരു കൈചാക് നിറയെ
നമ്പ്യാര്‍ മാങ്ങയും പൊതിച്ച തേങ്ങയുമൊക്കെ ആയിട്ടായിരുന്നു ആ യാത്ര.
അന്ന് തമിള്‍ നാട് വഴിയായിരുന്നുവടക്കൊട്ടെക്കുള്ള വണ്ടികള്‍ ഓടിയിരുന്നത്
കൃഷ്ണാ നദിക്കു മുകളിലൂടെ ഉളള പാലം കടന്നുവിജയവാടാ നഗരത്തിന്‍റെ
ദൂരക്കാഴ്ച്ച്കളില്‍ മതി മറന്നുള്ള ആ പ്രയാണം അവിസ്മരനീയം.നാട്ടില്‍ അച്ഛന്റെ ആത്മ സുഹൃത്തായിരുന്ന നൈത്തുകാരന്‍ കുമാരേട്ടനും ഞങ്ങളോടോപ്പം ഉണ്ടായിരുന്നു..ഹിന്ദു പത്രം തല തിരിച്ചു പിടിച്ചു കൊണ്ട്ഗൌരവത്തോടെ വ്യാജ വായനയില്‍ ഏര്‍പ്പെട്ടിരുന്ന മൂപ്പെരുറെ ആ ഗമയിലുള്ള ഇരിപ്പ് കണ്ട് മേല്ബെര്തില്‍ കിടന്നിരുന്ന ഞാന്‍ ചിരിച്ചു ചിരിച്ചു മണ്ണു കപ്പിപ്പോയി.ഏപ്രില്‍ മാസത്തില്‍ ആന്ധ്രയിലെ കത്തിക്കാളുന്ന ഉച്ച വെയിലിന്‍റെ ചൂടേറ്റു ചാക്കിലെ എതാണ്ട്എല്ലാ മാങ്ങകളും ഒന്നിച്ചു പഴുത്തു പോയതും മാങ്ങാചാര്‍ ചാക്കിലുടെ പുറത്തേക്കു ഒഴുകിയതുംഓര്‍ക്കുന്നു.ഒടുവില്‍ ഗത്യന്തരമില്ലാതെ മുഴുവന്‍ മാങ്ങകളുംസഹ യാത്രികര്‍ക്ക് വിതരണം ചെയ്തു തീര്‍ത്തതും രസകരമായ അനുഭവം.ഭോപാല്‍ റെയില്‍വേ സ്റ്റേഷനു പുറത്തു യാത്രക്കാരെയും കാത്തു നിര്‍ത്തിയിട്ടിരുന്ന ടാക്സി കാറുകള്‍ ഒഴിവാക്കി ഒറ്റപ്പെട്ടു കിടന്നിരുന്ന കുതിരവണ്ടികളില്‍ ഒന്നിലായിരുന്ന
ബന്ധുവിന്റെ ക്വാട്ടെര്സിലേക്ക് പുറപ്പെട്ടത്‌.ഒരു നരച്ച നഗരമായിരുന്നു അന്നെനിക്ക് ഭോപ്പാല്‍.കുതിരയെ ചാട്ട കൊണ്ട് അടിച്ചു ജല്‍ദി ജല്‍ദി എന്ന് അമറിക്കൊണ്ടിരുന്ന കുതിരക്കാരന്‍ പനം കള്ളിന്റെ ലഹരിയിലായിരുന്നു.ടൌണ്‍ഷിപ്പ് വിട്ടുകുതിര വണ്ടി ഗോവിണ്ട്പുരാ റെസിഡെന്‍ഷ്യല്‍  ഏറിയയിലേക്ക് കടന്നതോടെ  കുതിരക്കുളബ്ബടിയൊച്ചയും
കുടമണിക്കിലുക്കങ്ങളും കേട്ട് റോഡിനു ഇരു വശങ്ങളിലുമുള്ള ക്വാര്‍റെര്സുസുകളില്‍ നിന്നും താമസക്കാര്‍ ഉദ്യെഗപൂര്‍വ്വം എത്തിയെത്തി നോക്കുന്നുണ്ടായിരുന്നു.പിന്നീടാണറിഞ്ഞത്ആറേഴു വര്‍ഷമായി കുതിരവണ്ടികള്‍ആ ഭാഗത്തേക്ക് വരാരെയില്ലെന്നു....
               ഇന്ത്യന്‍ റെയില്‍വേ എനിക്ക് കനിഞ്ഞു നല്‍കിയ അച്ഛനോടോപ്പമുള്ള ഓസി യാത്ര എന്റെ വിദ്യാഭ്യാസ കാലം കഴിഞ്ഞതോടെഅവസാനിച്ചു .
ഇതിനെ മറികടക്കുവാന്‍ ഞാന്‍ മറ്റൊരു വഴി തേടി.അച്ഛന്റെ സൌജന്യ പാസ്സില്‍ഒരു പരിചാരകനെ ഒപ്പം കൊണ്ട് പോകാമായിരുന്നു.പക്ഷെ അദ്ദേഹം ഫസ്റ്റ് ക്ലാസില്‍ യാത്ര ചെയ്യുംബ്ബോള്‍ പരിചാരകനായ എനിക്ക് സ്ലീപ്പെര്‍ ക്ലാസ്സ്‌ ആയിരുന്നു അനുവദിച്ചിരുന്നത്.യാത്ര ഒരു ലഹരി ആയിരുന്ന അക്കാലത്തു
ഇതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു.ബോംബയ്ക്കുള്ള ഒരു യാത്രക്കിടയില്‍റിസര്‍വേഷന്‍ കിട്ടാതെ കണ്ണൂരില്‍ നിന്ന് ബോംബെ വരെ ജനറല്‍ കംപാര്ടുമെന്റില്‍ യാത്ര ചെയ്യേണ്ടിയും വന്നു.കൊങ്കണ്‍ റെയില്‍വേ വരുന്നതിനും മുന്‍പുള്ള കാര്യമാണ് പറഞ്ഞു വരുന്നത്.സന്ധ്യമയങ്ങുകയായിരുന്നു.വണ്ടി ഏതോ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടപ്പോള്‍ അച്ഛന്‍ എന്റെ കമ്പര്ട്ടുമെന്റിലേക്ക് വന്നു.അടുത്ത സ്റ്റേഷന്‍ യാട്ഗിര്‍ ആണ്.അവിടെ നിന്ന് ജനറല്‍ കംപാര്‍ത്മെന്റ്റ് ഫുള്ളാവും.
ആയതിനാല്‍ കഴിവതും നേരത്തെ ഭക്ഷണം കഴിച്ച ശേഷം ലേഗേജ് വെക്കുന്ന തട്ടിലേക്ക് കയറിക്കിടക്കണം..മൂത്ര മൊഴിക്കുവാന്‍ പോലും പിന്നെ എഴുന്നേറ്റ പോകര്തു..എന്നുകൂടി ഓര്മ്മിപ്പിച്ചിട്ടായിരുന്നു അച്ഛന്‍ തിരിച്ചു പോയത്.യാദ്ഗിര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും വൃത്തി ഹീനരായ
ഒരു കൂട്ടം ആളുകള്‍ വണ്ടിയിലേക്ക് ഇരച്ചു കയറി.നിലക്കടല നിറച്ച ചെളി പുരണ്ട ചാക്കുകളും തുണിക്കെട്ടുകളും പാത്രങ്ങളും മാറാപ്പുകളും ഒക്കെ ആയിട്ടായിരുന്നു ഇവരുടെ അധിനിവേശം.കുട്ടികളുടെകരച്ചിലുംകുപ്പിവളക്കിലുക്കങ്ങളും ആദിവാസി ഗോത്ര വര്‍ഗസങ്കരഭാഷകളുടെ കിലുകിലാരവങ്ങള്മൊക്കെ ആവുമ്പോള്‍
ആ ജനറല്‍ കമ്പാര്‍ട്ട്മെന്റ്വ്യത്യസ്ത വാദ്യ സന്ഗീതോപകരനങ്ങളുടെ ഒരു റിഹെര്സല്‍ വേദി പോലെ തോന്നി.പൊയ്ക്കാലില്‍ എന്ന പോലെ നിന്നിരുന്ന ചിലര്‍ എന്നെ കുത്തി എഴുന്നെല്പിക്കുവാന്‍ ശ്രമിച്ചു.ഞാന്‍ നീണ്ടു നിവര്‍ന്നു കിടന്നിരുന്ന ലെഗേജു തട്ടിലേക്ക് വലിഞ്ഞു കയറിവന്ന ഒരുവന്‍എന്റെ മൂക്കിനു നേരെ അവന്റെ ചന്തി വെച്ച് ഇരിപ്പുറപ്പിച്ചതോടെ കിടന്നിടത്തു നിന്ന് എഴുന്നെല്‍ക്കുകയെന്നല്ലാതെ നിവൃത്തിയില്ലെന്നായി.അപ്പോഴേക്കും രണ്ടു പേര്‍ കൂടി ഞാന്‍ കിടന്നിടതെക്ക് കുതിച്ചു കയറി ഇരിപ്പായി.തട്ട് പൊട്ടിയാല്‍ നിരവധി പേരുടെ തലയ്ക്കു മുകളിലെക്കായിരിക്കുംഞാനടക്കമുള്ളവര്‍ വീഴുക.പിന്നീടുണ്ട്ടായേക്കാവുന്ന സംഭവ വികാസങ്ങളെക്കുറിച്ച് ഓര്‍ത്തപ്പോഴുണ്ടായ ഉള്‍ക്കിടിലം പറഞ്ഞറിയിക്കാനാവാതതാണ്.ആ രാത്രി യാത്ര ഒരു കാളരാത്രിയുടെ ഓര്‍മയാണ് ഇന്നും എന്നില്‍ ഉണര്‍ത്തുന്നത്.
                   പിന്നീട് അച്ഛനോടൊപ്പം പരിചാരക വേഷത്തില്‍ യാത്ര ചെയ്തത്
നാഗാലണ്ടിന്റെ തലസ്ഥാനമായ കൊഹിമയിലേക്കായിരുന്നു.പ്രകൃതി ഭംഗി കൊണ്ട് ഏറെ സുന്ദരമായ  പ്രദേശങ്ങളായിരുന്നുഅത്. ചണവയലുകളാലും
കുളങ്ങളാലുംസമൃദ്ധമായ ബെന്ഗാളിലൂറെ മുളഗ്ഗാടുകള്‍ നിറഞ്ഞ ജല്പൈഗുരിയിലൂറെ...രൌദ്രയായ ബ്രഹ്മപുത്രാ നദിക്കു മുകളിലൂടെയുള്ള പാലവും കടന്നുഗോഹതിയിലെക്കും അവിടുന്നു ടിന്സുക്യ മെയിലിനു
നാഗാ അതിര്‍ത്തി നഗരമായ ദിമാപ്പൂരിലെക്കുമായിരുന്നു തീവണ്ടിയില്‍ യാത്ര ചെയ്തത്...ദീമാപ്പുരില്‍ നിന്നും കൊഹിമയിലെക്കുള്ള ജീപ്പ് യാത്ര
ചേതോഹരമായ ഒരനുഭവം തന്നെ ആയിരുന്നു....
(PUBLISHED IN OTTAMMOLI MAASIKA)